Thursday, December 26, 2024

HomeNewsKeralaനടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

spot_img
spot_img

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കൂടുതൽ പരിശോധന വേണം എന്ന പ്രോസിക്യൂഷൻ ആവശ്യമാണ് വിചാരണ കോടതി തള്ളിയത്. മെമ്മറി കാർഡ് പരിശോധിക്കണം എന്ന ആവശ്യത്തിൽ കൃത്യത വരുത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല എന്ന് വിധിയിൽ വ്യക്തമാക്കി.

മെയ് 9 ന് ഈ ആവശ്യം തള്ളിയതാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥന് ഉത്തരവ് അയച്ചിരുന്നെന്നും ഉത്തരവ് കെെപറ്റാത്തത് എന്ത് കൊണ്ടെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷൻ വിധി കൈപ്പറ്റാത്തതിനാൽ പോലീസ് സ്റ്റേഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ആലോചന ഇല്ലാത്തതും ദുരുദ്ദേശത്തോടെയുള്ളതുമായ ഹർജിയാണ് പ്രോസിക്യൂഷന്റേത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം 2020 ജനുവരി 10 ന് ദൃശ്യങ്ങൾ തിരുവനന്തപുരം എഫ്എസ്എൽ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ എപ്പോഴാണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

മെമ്മറി കാർഡ് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും സാന്നിധ്യത്തിൽ വിദഗ്ധരുടെ സഹായത്തോടെ വിചാരണാ ഘട്ടത്തിൽ മാത്രമാണ് ആക്സസ് ചെയ്തിട്ടുള്ളത്. കോടതിയുടെ സംരക്ഷണത്തിൽ ആണ് ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുള്ളത് എന്നും വിധിയിൽ വ്യക്തമാക്കിട്ടുണ്ട്.

അതേസമയം, സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെ വ്യാഖ്യാനം വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസ് അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും അതിജീവിതയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments