മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.
കോഴിക്കോട്ട്റെയില്വെ കരാര്‍ തൊഴിലാളിയായ ഫാരിസിനാണ് പരുക്കേറ്റത്. പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന റിയല്‍ മി 8 മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് വസ്ത്രങ്ങളില്‍ തീ പടരുകയും ഫാരിസിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേല്‍ക്കുകയും ചെയ്തു. സാരമായി പൊള്ളലേറ്റ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നു രാവിലെ ഏഴ് മണിയോടെ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ റിയല്‍മി 8 ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് ഫാരിസ് പറയുന്നു. പരുക്കേറ്റ ഫാരിസ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്