Sunday, December 22, 2024

HomeNewsKeralaതാനൂര്‍ അപകടം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസ്

താനൂര്‍ അപകടം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസ്

spot_img
spot_img

താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമ പാട്ടരകത്ത് നാസറിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്.

അപകടകരമായ പ്രവൃത്തിയാല്‍ ജീവഹാനിയുണ്ടാകുമെന്ന് മനസ്സിലായിട്ടും ബോട്ട് സര്‍വീസ് നടത്തിയ പശ്ചാത്തലത്തിലാണ് ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം എസ്.പി സുജിത്ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐപിസി 302-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. ബോട്ടിന്റെ ഡ്രൈവര്‍ ദിനേശനും കൂടെയുള്ളവരും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോട്ടിന്റെ ലൈസന്‍സുള്‍പ്പെടെയുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറമുഖവകുപ്പാണ് അന്വേഷിക്കുന്നതെന്നും എസ് പി സുജിത്ദാസ് അറിയിച്ചു.

ബോട്ടിന്റെ സാങ്കേതികപരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം പരിശോധനകള്‍ നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാസറിനെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കും. പ്രതി നാസറിനെ ചോദ്യം ചെയ്തശേഷം പോര്‍ട്ട് ഓഫീസറുടെയടക്കം മൊഴിയെടുക്കുമെന്നാണ് സൂചന.

മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്‌ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ് ആണ് സംഘത്തലവന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments