തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ മുന്നറിയിപ്പ് നോട്ടിസ് നല്‍കുന്നത് ഒരു മാസം കൂടി തുടരാനാണ് പുതിയ തീരുമാനം. റോഡ് ക്യാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്ബോള്‍ ഇളവ് നല്‍കുന്നതില്‍ തീരുമാനമായില്ല.റോഡ് ക്യാമറ പദ്ധതി കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും 19 വരെ പിഴയീടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്.