തിരുവനന്തപുരം: സംസ്ഥാനത്ത് സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തില്‍ വിഐപി നിയമലംഘകരും പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് രേഖാമൂലം നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.
പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയിലാണ് മോട്ടോര്‍വാഹനവകുപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.