Monday, December 23, 2024

HomeNewsKeralaയുവതിയുടെ മരണം കൊലപാതകം: വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍, പരിചയം സോഷ്യല്‍ മീഡിയ വഴി

യുവതിയുടെ മരണം കൊലപാതകം: വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍, പരിചയം സോഷ്യല്‍ മീഡിയ വഴി

spot_img
spot_img

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികവിവരങ്ങള്‍ പുറത്ത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന വിവരങ്ങളാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

അനിലയുടെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് യുവതിക്ക് മര്‍ദനമേറ്റതിന്റെ തെളിവുകളാണെന്നാണ് സൂചന. അതേസമയം, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കും.

മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

അന്നൂരിലെ ബെറ്റി ജോസഫിന്റെ വീട്ടിലാണ് അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെറ്റി ജോസഫ് കുടുംബസമേതം വിനോദയാത്ര പോയിരിക്കുകയാണ്. വിനോദയാത്ര പോകുമ്പോള്‍ വീട് നോക്കാനും വളര്‍ത്തുനായകള്‍ക്ക് ഭക്ഷണം നല്‍കാനും സുഹൃത്തായ ഷിജുവിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഷിജു അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടില്‍നിന്നും പട്ടികളുടെ അസാധാരണമായ ബഹളം സമീപവാസികള്‍ കേട്ടതായും വെള്ളിയാഴ്ച ഷിജുവിനെ വീട്ടില്‍ കണ്ടതായും സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച ആരെയും കണ്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ അയല്‍ക്കാര്‍ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്. അവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.

സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാര്‍ അറിയുകയും പല പ്രശ്നങ്ങളും കുടുംബങ്ങള്‍ തമ്മിലുണ്ടാകുകയും ചെയ്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നും പോലീസ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments