Wednesday, February 5, 2025

HomeNewsKeralaഅബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍: അഭിഭാഷകന് നല്‍കാനുള്ള തുക എംബസിയുടെ അക്കൗണ്ടിലെത്തി

അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍: അഭിഭാഷകന് നല്‍കാനുള്ള തുക എംബസിയുടെ അക്കൗണ്ടിലെത്തി

spot_img
spot_img

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നല്‍കാനുള്ള ഫീസ് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തി. മരിച്ച ബാലന്റെ കുടുംബം ഗവര്‍ണറേറ്റില്‍ തങ്ങള്‍ ആവശ്യപ്പെട്ട ദയാധനം സ്വീകരിക്കാന്‍ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചുവെന്നാണ് വിവരം. ഏഴരലക്ഷം റിയാലാണ് എത്തിയത്. അഭിഭാഷകനുമായുള്ള കരാര്‍ ചേംബര്‍ ചെയ്തു ലഭിച്ചതായി കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

നേരത്തെ അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത് മോചനം വൈകുമെന്ന ആശങ്കയ്ക്ക് കാരണമായിരുന്നു.അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക.

ഈ ഉടമ്പടി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുന്‍പ് എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം സാധ്യമാകൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments