Saturday, September 7, 2024

HomeNewsKeralaബള്‍ഗേറിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി

ബള്‍ഗേറിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി

spot_img
spot_img

സോഫിയ : ബള്‍ഗേറിയയിലെ പ്ലവന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആഗോളതലത്തില്‍ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി. ബള്‍ഗേറിയയില്‍ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങില്‍ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടന്‍, ജര്‍മ്മനി, ഗ്രീസ്, ഫിന്‍ലാന്‍ഡ്, കാനഡ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇറാഖ്, നെതര്‍ലന്‍ഡ്സ്, സിംബാബ്വെ എന്നീ 16 രാജ്യങ്ങളിലെ 171 പേര്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. കോതമംഗലം സ്വദേശിനിയായ മിന്റാ റോസ് സാന്റിയാണ് നാലാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.

കോതമംഗലം തേക്കിലക്കാട്ട്-മാടപ്പാട്ട് കുടുംബത്തിലെ അംഗവും ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ അംബാസിഡറും, തൊടുപുഴ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ്. മാതാവ് ലൗലിസാന്റി ,സഹോദരങ്ങള്‍ – ലിന്റാ മരിയ സാന്റി,ഇമാനുവല്‍ എം സാന്റി. മിന്റാ 2023 ലെ മികച്ച വിദ്യാര്‍ഥിക്കുള്ള ”ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍” പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

1974-ല്‍ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സര്‍വ്വകലാശാലയാണ് പ്ലവന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments