Saturday, September 7, 2024

HomeNewsKeralaദുബായില്‍ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ മലയാളി യുവാക്കളെ കാണാനില്ല, ദുരൂഹത

ദുബായില്‍ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ മലയാളി യുവാക്കളെ കാണാനില്ല, ദുരൂഹത

spot_img
spot_img

ദുബായ്: ഓണ്‍ലൈന്‍ അഭിമുഖം വഴി ലഭിച്ച ജോലിക്കായി ദുബായില്‍നിന്ന് തായ്ലന്‍ഡിലെത്തിയ 2 മലപ്പുറം സ്വദേശികളെക്കുറിച്ച് ഒരാഴ്ചയിലേറെയായി വിവരമില്ല. വള്ളിക്കാപ്പറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ ശുഹൈബ്, കൂരിമണ്ണില്‍ പുളിക്കാമത്ത് സഫീര്‍ എന്നിവരെയാണു 22 മുതല്‍ കാണാതായത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നോര്‍ക്ക റൂട്ട്‌സിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ശുഹൈബും സഫീറും നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. മാര്‍ച്ച് 27ന് സന്ദര്‍ശക വീസയിലാണ് ഇരുവരും വീണ്ടും ദുബായിലെത്തിയത്. ജോലിക്കായി ശ്രമിക്കുന്നതിനിടെ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ തായ്ലന്‍ഡില്‍ ജോലി ലഭിച്ചു.

ഇന്ത്യയില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും അവരെ സഹായിക്കുകയുമാണ് ജോലിയായി പറഞ്ഞിരുന്നത്. ദുബായിലെ ഇടനിലക്കാരന്‍ വഴിയാണ് ഇവര്‍ തായ്ലന്‍ഡിലെ റിക്രൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ടതെന്നു സൂചനയുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കു വ്യക്തമായ വിവരമില്ല. തൊഴില്‍ വീസയുമായി 21ന് ആണ് തായ്ലന്‍ഡിലെത്തിയത്.

വിമാനത്താവളത്തില്‍ നിന്ന് ഫോട്ടോയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. 22ന് രാത്രിയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. തായ്ലന്‍ഡ് അതിര്‍ത്തിയിലെ പുഴ കടന്ന് മ്യാന്‍മറിലേക്കു കൊണ്ടുപോയെന്നു പറഞ്ഞ് ഇരുവരും ഭാര്യമാര്‍ക്കു ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments