തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.
പിണറായി സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധം കളക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഫലിച്ചു.വലിയ ജനപങ്കാളിത്തം കൊണ്ട് ഡിസിസികളുടെ നേതൃത്വത്തില്‍ നടന്ന കളക്ട്രേറ്റ് മാര്‍ച്ച് ശ്രദ്ധനേടി. സംവിധാന്‍ ബെച്ചാവോ റാലിയില്‍ പങ്കെടുത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയും പൂരം നടക്കുന്നതിനാല്‍ തൃശൂരും ഒഴികെയുള്ള ഡിസിസികളുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റ് മാര്‍ച്ച് നടന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോഴിക്കോടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എറണാകുളത്തും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആലപ്പുഴയിലും മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ വയനാടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി മലപ്പുറത്തും ബെന്നി ബെഹനാന്‍ എംപി പാലക്കാടും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് കണ്ണൂരും കെ.സി.ജോസഫ് ഇടുക്കിയിലും ഷാനിമോള്‍ ഉസ്മാന്‍ കോട്ടയത്തും കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ കാസര്‍കോഡും കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
എഐസിസി സെക്രട്ടറി റോജി എം ജോണ്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രന്‍, വി.ജെ.പൗലോസ്, കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍മുത്തലീബ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,ടി.ജെ.വിനോദ്, എല്‍ദോസ് കുന്നപ്പള്ളി,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എറണാകുളത്തും, കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍,കെ.പി.ശ്രീകുമാര്‍,എം.ജെ.ജോബ്,ജോസി സെബാസ്റ്റിയന്‍, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ആലപ്പുഴയിലും ഷാഫി പറമ്പില്‍ എംപി,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്,പി.എം.നിയാസ്, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ കോഴിക്കോടും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്,ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി മലപ്പുറത്തും വി.കെ.ശ്രീകണ്ഠന്‍ എംപി,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍, കെ.എ.തുളസി,സന്ദീപ് വാര്യര്‍,ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ പാലക്കാടും ഡിസിസി പ്രസിഡന്റ് സി.പി.മാത്യു ഇടുക്കിയിലും സജീവ് ജോസഫ് എംഎല്‍എ,വി.എ.നാരായണന്‍, സിഡിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂരും പി.കെ.ജയലക്ഷി, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ വയനാടും കെപിസിസി ജനറല്‍ സെക്രട്ടറി പി.എ.സലീം,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കോട്ടയത്തും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ കാസര്‍ഗോഡും നടന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു.