Sunday, June 1, 2025

HomeNewsKeralaസണ്ണി ജോസഫ് എംഎല്‍എ കെപിസിസി പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും

സണ്ണി ജോസഫ് എംഎല്‍എ കെപിസിസി പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും

spot_img
spot_img

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേല്‍ക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്ന് രാവിലെ 9.30നാണ് സണ്ണി ജോസഫും സഹഭാരവാഹികളും ചുമതല ഏല്ക്കുന്നത്. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും ചുമതലയേറ്റെടുക്കും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സ്ഥാനാരോഹണത്തിനു മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ നിയുക്ത ഭാരവാഹികള്‍ സന്ദര്‍ശിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments