Friday, May 16, 2025

HomeNewsKeralaസംസ്ഥാനത്ത് വീണ്ടും കോളറ മരണം: ആലപ്പുഴയില്‍ യുവാവ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ മരണം: ആലപ്പുഴയില്‍ യുവാവ് മരിച്ചു

spot_img
spot_img

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 2024 ഓഗസ്റ്റില്‍ വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments