തൃശൂര്‍: കഴിഞ്ഞ ദിവസം മലപ്പുറത്ത് ദേശീയ പാതയും സര്‍വീസ് റോഡും ഇടിഞ്ഞി താണതിനു പിന്നാലെ തൃശൂരിലും ദേശീയ പാതയില്‍ വിള്ളല്‍.
തൃശൂര്‍ ചാവക്കാട് ദേശീയപാത 66 ലാണ് വിള്ളല്‍ കണ്ടെത്തിയത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. ടാറിംഗ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വൈകുന്നേരത്തോടെ വിള്ളല്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ടാറിട്ട് തത്ക്കാലം വിള്ളല്‍ മൂടുകയായിരുന്നു ദേശീയപാത അധികൃതര്‍