കോഴിക്കോട്: കാർ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് താഴ്ചയേറിയ കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം.
വീട്ടിൽ വെച്ചു തന്നെ കാർ പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്.
കിണറ്റിലേക്ക് കാർ പതിച്ചെങ്കിലും സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം ക്രെയിൻ ഉപയോഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.