കോട്ടയം: എം.ജി സർവകലാശാല ബിരുദ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കുകൾവാരികൂട്ടി കോട്ടയം ബിസിഎം കോളജ്. വിവിധ വിഭാങ്ങളിലായി 18 റാങ്കുകളാണ് ബിസിഎമ്മിലെ വിദ്യാർഥികൾ സ്വന്തമാക്കിയത്.
ബിഎസ് സി ഹോം സയൻസ് വിഭാഗത്തിൽ ടെസ എബ്രഹാം സർവ്വകലാശാലയിലെ ഒന്നാം റാങ്കും അമ്മു വർഗീസ് അതേ പ്രോഗ്രാമിലെ നാലാം റാങ്കും നേടി. ബി എ ഇംഗ്ലീഷ് വിഭാഗത്തിൽ ഗായത്രി ആർ നായർ നാലാം റാങ്കും ദേവപ്രിയ ഏഴാം റാങ്കും, മോഡൽ 2 ഇംഗ്ലീഷിൽ എയ്ഞ്ചൽ മേരി മൂന്നാം റാങ്കും നേടി. രസതന്ത്ര വിഭാഗത്തിൽ ഇരട്ടക്കുട്ടികളായ ആൻസ് മരിയ കുരുവിള, ആൻ മരിയ കുരുവിള എന്നിവർ യഥാക്രമം ആറും പത്തും റാങ്കുകൾ കരസ്ഥമാക്കി.
ബിഎസ്സി സുവോളജിയിൽ ദേവിക. ജി അഞ്ചാം സ്ഥാനം നേടി. ബി എ സോഷ്യോളജിയിൽ ഹന്ന മോൾ സ്കറിയ, ലക്ഷ്മി സുരേഷ്, ആതിര സുരേഷ്, ഡോണ റോയ്, സൂര്യ സിബി എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചുവരെ റാങ്കുകൾ
ബിഎസ് സി ഹോം സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ടെസ എബ്രഹാം മികച്ച ഒരു സംരംഭക കൂടിയാണ്. കോളേജിലെ സംരംഭകത്വ വികസന സെല്ലിൻ്റെയും നൈപുണ്യ വികസന സെല്ലിൻ്റെയും പ്രവർത്തനം പഠനത്തോടൊപ്പം മികച്ച ഒരു സംരംഭക കൂടിയാകാൻ തന്നെ സഹായിച്ചു എന്ന് ടെസ അഭിപ്രായപ്പെട്ടു.