ബത്തേരി: വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയിൽ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തിൽ ജോയിയുടെ ഉടമസ്ഥതയിലുളള ആടുകളെയാണ് പുലി ആക്രമിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം വളർത്തുനായെ പുലിയെ പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. പുലിയെ കണ്ടെത്താൻ സാധിക്കാത്തത് പുൽപ്പള്ളി മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇന്നലെ സുൽത്താൻ ബത്തേരി നഗരത്തിൽ മൈസൂർ റോഡിൽ കോട്ടക്കുന്നിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീടിന്റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്.