Thursday, May 29, 2025

HomeNewsKeralaഅവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടം പരിശീലന കളരി

അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടം പരിശീലന കളരി

spot_img
spot_img

കോട്ടയം:അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചത്.

തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, കോർഡിനേറ്റർ മേഴ്സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. 

പരിശീലന കളരിയോടനുബന്ധിച്ച്   മൂല്യാധിഷ്ഠിത ജീവത ദർശനങ്ങളെക്കുറിച്ചും ക്ലാസ്സുകൾ നടത്തപ്പെട്ടു. 

 ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്നസ് സെന്റർ, കാർഷിക നേഴ്സറി എന്നിവ സന്ദർശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട്, കൈപ്പുഴ, കിടങ്ങൂർ, ഉഴവൂർ, കടുത്തുരുത്തി, മലങ്കര, ചുങ്കം മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പരിശീലന കളരിയിൽ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments