കട്ടപ്പന: കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ന് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്.
കറണ്ട് പോയതിനെ തുടര്‍ന്ന് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലിഫ്റ്റ് എത്തിയപ്പോഴായിരുന്നു സംഭവം. ലിഫ്റ്റ് പൊടുന്നനെ ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.