Sunday, June 1, 2025

HomeNewsKeralaദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന  വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന  വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

spot_img
spot_img

കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്  വിമാനമാണ് യാത്രയ്ക്ക് ഇടെ മസ്ക്കറ്റിൽ ഇറക്കിയത്.

 സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് വിശദീകരണം. . ഇന്നലെ വൈകുന്നേരം അഞ്ചിന് ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടുകൂടി കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഇതിനിടയിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്.

ഇതോടെ 200 ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഒന്നേകാൽ മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനം മസ്ക്കറ്റി ൽ  ഇറക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments