തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാം തുടരുന്നതായിരിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് നിരക്ക് 10ല്‍ താഴെയെത്തിയ ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇത് രണ്ടാം തവണയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. നേരത്തെ ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.
എന്നാല്‍ ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. അതേസമം, വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൂടുതല്‍ ഇളവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും.കൂടുതല്‍ ഇളവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും.
രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ നിന്ന് 15 ലേക്ക് വളരെ പെട്ടാണ് കുറഞ്ഞുവന്നത്. എന്നാല്‍ അതിന് ശേഷം കാര്യമായ കുറവുണ്ടായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാനത്ത് നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു.