കൊച്ചിന്മ വൈപ്പിനില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനു പൊള്ളലേറ്റു. കൈകള്‍ക്കു ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം.
വൈകിട്ട് ഏഴോടെയാണ് അപകടം. വള്ളത്തില്‍നിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വൈകിട്ട് 5 മുതല്‍ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു.
രണ്ടു കൈയ്ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് വൈപ്പിനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണു കൊച്ചിയിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.