പാലക്കാട്: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ മൂന്ന് മണിക്കൂറിന് ശേഷം വിജിലൻസ് വിട്ടയച്ചു. പാലക്കാട് വിജിലൻസ് യൂണിറ്റ് സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനായി കൊണ്ടുപോയതെന്നാണ് വിജിലൻസ് അറിയിച്ചത്.
അതേസമയം, നോട്ടീസ് നൽകിയതിന് ശേഷമാണ് കൊണ്ടുപോയതെന്ന വിജിലൻസിന്റെ വാദം സരിത്ത് തള്ളി. ‘ലൈഫ് മിഷൻ കേസിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ആര് പറഞ്ഞിട്ടായിരുന്നു. ആര് നിർബന്ധിച്ചിട്ടായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥർ ചോദിച്ചത്. ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
ഫ്ളാറ്റിന്റെ വാതിൽ തുറന്നയുടൻ വലിച്ചിഴച്ച് കൊണ്ടുപോയി. ബലപ്രയോഗത്തിൽ കൈയ്ക്ക് പരിക്ക് പറ്റി. കയ്യിൽ നീരുണ്ട്. വാഹനത്തിൽ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറയുന്നത്. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാതെയാണ് കൊണ്ടുപോയത്. 16ന് തിരുവനന്തപുരത്ത് വിജിലൻസ് ഓഫീസിൽ ഹാജരാകാൻ പാലക്കാട് വിജിലൻസ് ഓഫീസിൽ എത്തിച്ചശേഷമാണ് നോട്ടീസ് നൽകി. ഫോൺ പിടിച്ചെടുത്തു’-സരിത്ത് പറഞ്ഞു.
രാവിലെ പത്തരയോടെയാണ് സരിത്തിനെ ഫ്ളാറ്റിൽനിന്നുകൊണ്ടുപോയത്.ഇന്ന് രാവിലെ തന്റെ ഫ്ലാറ്റിൽ നിന്നും സരിത്തിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. പൊലീസാണെന്ന് പറ