തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എയായി ഉമാ തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് സ്പീക്കര്‍ എംബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സഭാ സമ്മേളനം അല്ലാത്ത സമയമായത് കൊണ്ടാണ് സ്പീക്കറുടെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്.
27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും. 72767 വോട്ടുകള്‍ നേടി ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്