Monday, June 2, 2025

HomeNewsKeralaകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; ബോഗി കത്തിനശിച്ചു

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; ബോഗി കത്തിനശിച്ചു

spot_img
spot_img

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ബോഗി ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു.

കോഴിക്കോട് എലത്തൂരില്‍ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. യാത്രക്കാരൊന്നുമില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 11ഓടെയാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

പുറമേനിന്ന് തീയിട്ടതാവാമെന്ന് സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. കണ്ണൂരില്‍ നിന്ന് മൂന്ന് യൂനിറ്റ് അഗ്‌നിശമന സേനാ സംഘമാണ് തീയണച്ചത്. തീ ഉയരുന്നത് റയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസ്സമായത് തീയണയ്ക്കാന്‍ സമയമെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ട ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ ഐഎ അന്വേഷണം തുടരുന്നതിനിടെയാണ് അതേ ട്രെയിന്‍ കത്തിനശിച്ചതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കേസിലെ പ്രതിയായ ഡല്‍ഹി ഷാഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി ജയിലിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments