തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലയ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് മാലയിട്ട് സ്വീകരിച്ചത്.
മാലയിട്ടുള്ള സ്വീകരണത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രി ശിവന്‍കുട്ടിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പമാണ് താനെന്ന നിലപാടാണ് ശിവന്‍കുട്ടി പ്രഖ്യാപിച്ചത്.