Tuesday, June 3, 2025

HomeNewsKeralaമൂന്നാറില്‍ 3 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തി

മൂന്നാറില്‍ 3 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തി

spot_img
spot_img

മൂന്നാര്‍: മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു മൂന്നാറില്‍ നിര്‍മാണത്തിന് വിലക്ക്. ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിഷയം പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നാര്‍ വിഷയം മാത്രം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരം ഉപയോഗിച്ച് സ്പെഷല്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍മാണം വിലക്കി ഉത്തരവിട്ടിരിക്കുന്നത്.

മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും അതിന്റെ തെളിവുകള്‍ തങ്ങളുടെ മുന്നിലെത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതു വരെയാണ് നിര്‍മാണ അനുമതി വിലക്കിയിരിക്കുന്നത്. മൂന്നാറിലും പരിസരപ്രദേശത്തുമുള്ള 9 പഞ്ചായത്തുകളെ കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments