Sunday, September 8, 2024

HomeNewsKeralaമോന്‍സണ്‍ മാവുങ്കല്‍ കേസ്; മുന്‍കൂ‍ര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍

മോന്‍സണ്‍ മാവുങ്കല്‍ കേസ്; മുന്‍കൂ‍ര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍

spot_img
spot_img

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുൻകൂ‍ര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു.

പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോൻസണ്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

19 മാസം മുൻപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ ക്രൈബ്രാഞ്ച് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ പറഞ്ഞിരുന്ന ദിവസം ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരുന്നു. മറ്റൊരു ദിവസം ഹാജരാകാനാണ് നിര്‍ദേശമുള്ളത്. രാഷ്ട്രീയപ്രേരിതമാണ് കേസ്. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ മുൻകൂര്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. 2021 സെപ്റ്റംബര്‍ 23 നാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

മോൻസൻ മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോ‍ര്‍ട്ട് നല്‍കിയത്. കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2018ല്‍ കലൂരിലെ വാടക വീട്ടില്‍ വച്ച്‌ മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയം കെ സുധാകരനും അവിടെയുണ്ടായിരുന്നു. താൻ നല്‍കിയ 25 ലക്ഷത്തില്‍ പത്തുലക്ഷം സുധാകരൻ കൈപ്പറ്റി. പാര്‍ലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തുനിന്നെത്തിയ പണം വിട്ടു നല്‍കിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നല്‍കിയതെന്നാണ് മൊഴിയിലുളളത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കേസ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരവസ്തുക്കള്‍ വിറ്റവകയില്‍ ശതകോടികള്‍ കിട്ടിയെന്നും അത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നെന്നുമുളള മോൻസന്റെ വാദം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

എന്നാല്‍, ആരോപണമുയര്‍ന്നപ്പോള്‍തന്നെ സുധാകരൻ ഇക്കാര്യം നിഷേധിച്ചിരുന്നു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായിട്ടാണ് മോൻസന്റെ വീട്ടില്‍ പോയതെന്നും തട്ടിപ്പുകാരനെന്ന് അറിയില്ലായിരുന്നെന്നും കേസ് രാഷ്‍ട്രീയപ്രേരിതമാണെന്നുമാണ് സുധാകരൻ വിശദീകരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments