Sunday, September 8, 2024

HomeNewsKeralaസംവിധായകന്‍ അലി അക്ബര്‍ രാമസിംഹന്‍ ബിജെപി വിട്ടു

സംവിധായകന്‍ അലി അക്ബര്‍ രാമസിംഹന്‍ ബിജെപി വിട്ടു

spot_img
spot_img

സംവിധായകൻ അലി അക്ബര്‍ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷന് ഇമെയില്‍ വഴിയാണ് അലി അക്ബര്‍ രാജിക്കത്ത് കൈമാറിയത്.

കലാകാരൻമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അലി അക്ബര്‍ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബര്‍ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍ പറയുന്നു.

2022 ജനുവരിയില്‍ ഇസ്ലാം മതം വിട്ട് അലി അക്ബര്‍ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറല്‍ ബിപിൻ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് താഴെ ആളുകള്‍ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടര്‍ന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments