Sunday, September 8, 2024

HomeNewsKeralaവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിനെ സി.പി.എം പുറത്താക്കി

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിനെ സി.പി.എം പുറത്താക്കി

spot_img
spot_img

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ പോയ മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ സി.പി.എമ്മില്‍നിന്നു പുറത്താക്കി.

കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്.

നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ എം.കോമിനു ചേര്‍ന്നത് ബി.കോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിഖില്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാൻസലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.

പിന്നാലെ നിഖിലിനെ കോളജില്‍നിന്നു സസ്പെൻഡ് ചെയ്തു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments