Sunday, September 8, 2024

HomeNewsKeralaഅസോ.പ്രൊഫ.നിയമനം ശരിവെച്ച് ഹൈക്കോടതി: തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് പ്രിയ വര്‍ഗീസ്

അസോ.പ്രൊഫ.നിയമനം ശരിവെച്ച് ഹൈക്കോടതി: തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് പ്രിയ വര്‍ഗീസ്

spot_img
spot_img

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരിച്ച് പ്രിയ വര്‍ഗീസ്. നീതീപീഠത്തില്‍നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ട് എന്ന് ബോധ്യമാക്കുന്ന വിധിയാണിത്. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേന്നുമുതലാണ്. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും വ്യക്തിപരമായി നേരിട്ടത് വേട്ടയെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി ശരിവെച്ചിരുന്നു. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

യുജിസി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്. അത് പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്‌കറിയ. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നതാണ് ആശങ്ക. യുജിസി മാനദണ്ഡം അനുസരിച്ച് ഈ വിധി നിലനില്‍ക്കില്ലെന്നും ജോസഫ് സ്‌കറിയ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments