Sunday, September 8, 2024

HomeNewsKeralaഅറസ്റ്റിലായ 'തൊപ്പി' കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്ക; മന്ത്രി ബിന്ദു

അറസ്റ്റിലായ ‘തൊപ്പി’ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്ക; മന്ത്രി ബിന്ദു

spot_img
spot_img
How Prefix “Professor” Induced Voters? Kerala High Court Dismisses Plea  Against Election Of Education Minster R Bindu For Alleged Misrepresentation

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അറസ്റ്റിലായ യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്‍ ബിന്ദു. മുന്‍കാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്.

കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തന്‍ വളാഞ്ചേരിയില്‍ വന്നപ്പോള്‍ കുഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments