Sunday, September 8, 2024

HomeNewsKeralaപ്രിയാ വര്‍ഗീസിന്റെ നിയമനം ; യു.ജി.സി. സുപ്രീം കോടതിയിലേക്ക്‌

പ്രിയാ വര്‍ഗീസിന്റെ നിയമനം ; യു.ജി.സി. സുപ്രീം കോടതിയിലേക്ക്‌

spot_img
spot_img

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ്‌ പ്രഫസര്‍ തസ്‌തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധി നിലവിലെ അധ്യാപക നിയമന-സ്‌ഥാനക്കയറ്റ നടപടികളില്‍ ദൂരവ്യാപക പ്രതിസന്ധികള്‍ സൃഷ്‌ടിക്കുമെന്നു യു.ജി.സി.വിലയിരുത്തല്‍. ഉത്തരവിനെതിരേ യു.ജി.സിയും സുപ്രീം കോടതിയെ സമീപിക്കും. ഗവേഷണ കാലഘട്ടം സംബന്ധിച്ച കേരള ഹൈക്കോടതി നടപടി യു.ജി.സി. റെഗുലേഷനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാകും സുപ്രീം കോടതിയെ സമീപിക്കുക. രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും വിധി ബാധകമാകുന്ന സ്‌ഥിതി ഒഴിവാക്കാനാണു യു.ജി.സി. അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്‌.


കേന്ദ്രനിയമമായ യു.ജി.സി. ചട്ടങ്ങള്‍ മറികടക്കാന്‍ ഹൈക്കോടതികള്‍ക്കു കഴിയില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നു യു.ജി.സി. വൃത്തങ്ങള്‍ വ്യക്‌തമാക്കി. അസാധാരണ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ്‌ സ്‌കറിയയും അറിയിച്ചു.


നിയമനത്തിനു ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നു യു.ജി.സി. ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വര്‍ഗീസിനു നിയമനത്തിനുവേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്‌മൂലമാണു യു.ജി.സി. കോടതിയില്‍ നല്‍കിയത്‌.


യു.ജി.സി. മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രഫസര്‍ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്‌. അധ്യാപകവൃത്തിയോടൊപ്പമുള്ള ഗവേഷണ കാലയളവു മാത്രമേ (പാര്‍ട്ട്‌ ടൈം റിസേര്‍ച്ച്‌) അധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നാണു യു.ജി.സിയുടെ വാദം. n

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments