Sunday, September 8, 2024

HomeNewsKeralaപുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ അറസ്റ്റു ചെയ്തു: ജാമ്യത്തില്‍ വിട്ടയയ്ക്കും

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ അറസ്റ്റു ചെയ്തു: ജാമ്യത്തില്‍ വിട്ടയയ്ക്കും

spot_img
spot_img

കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ വ്യാജ പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും.

കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടയ്ക്കും. വ്യാജ പുരാവസ്തുതട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റിനെ ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം ടി. ഷെമീറാണ് പരാതിനല്‍കിയത്. സുധാകരൻ മോൻസന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സുധാകരനെ ചോദ്യം ചെയ്യും മുമ്ബ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments