Sunday, September 8, 2024

HomeNewsKeralaപുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ജാമ്യം: നാളെ കോണ്‍ഗ്രസ് കരിദിനം

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ജാമ്യം: നാളെ കോണ്‍ഗ്രസ് കരിദിനം

spot_img
spot_img

കൊച്ചി: മോൻസൻ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ജാമ്യം.

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ സുധാകരനെ ഏഴര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്നും സുധാകരന്‍ മാധ്യങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. സുധാകരന്റെ അറസ്റ്റിനെതിരെ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനമാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.

മോൻസൻ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.

ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോൻസനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോൻസൻ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്.

ഇതേ സമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ജൂണ്‍ 24ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments