Sunday, September 8, 2024

HomeNewsKeralaകേസ് റദ്ദാക്കണമെന്ന മാധ്യമ പ്രവര്‍ത്തകയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കേസ് റദ്ദാക്കണമെന്ന മാധ്യമ പ്രവര്‍ത്തകയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

spot_img
spot_img

കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി.ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അത് വരെ മറ്റ് നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ നല്‍കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എഴുതാത്ത പരീക്ഷയ്ക്ക് തന്‍റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കാട്ടിയായിരുന്നു പരാതി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments