Sunday, September 8, 2024

HomeNewsKeralaവിദ്യക്ക് ഉപാധികളോടെ ജാമ്യം; പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി

വിദ്യക്ക് ഉപാധികളോടെ ജാമ്യം; പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി

spot_img
spot_img

പാലക്കാട്: വ്യാജരേഖാ കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നും രണ്ടാഴ്ച കൂടുമ്ബോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നും കോടതി നിഷ്‌കര്‍ഷിച്ചു.

അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം രണ്ടാമത്തെ കേസില്‍ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്നുമായിരുന്നു വിദ്യ കോടതിയില്‍ ആവശ്യപ്പെട്ടത്.

വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നും വിദ്യ പറഞ്ഞു. മഹാരാജാസ് കോളേജില്‍ നിന്ന് പിജിക്ക് റാങ്ക് നേടിയാണ് താന്‍ വിജയിച്ചതെന്നും വിദ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചു എന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന നിലാപാടായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്.

വ്യാജരേഖ തയ്യാറാക്കിയതായി വിദ്യ സമ്മതിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ വ്യാജസീല്‍ കണ്ടെത്തിയോ എന്ന കോടതി ചോദിച്ചു. എന്നാല്‍ കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. സീലും അനുബന്ധ രേഖകളും നിര്‍മിച്ചത് ഓണ്‍ലൈനായിട്ടാണെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുക്കുന്നതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുന്നതും. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദ്യയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments