Sunday, September 8, 2024

HomeNewsKeralaറാന്നിയില്‍ യുവതിയെ വീട്ടില്‍ കയറി കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

റാന്നിയില്‍ യുവതിയെ വീട്ടില്‍ കയറി കൊലക്കേസ് പ്രതി വെട്ടിക്കൊന്നു

spot_img
spot_img

റാന്നി : കൊലപാതക കേസ് പ്രതി യുവതിയെ വെട്ടിക്കൊന്നു. അക്രമം തടയാന്‍ ശ്രമിക്കവെ യുവതിയുടെ അച്ഛനും അമ്മക്കും സഹോദരിക്കും വെട്ടേറ്റു .

കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്. രജിതമോളുടെ പിതാവ് വി എ രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവര്‍ക്കാണു വെട്ടേറ്റത്.

സംഭവത്തില്‍ പ്രതി റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യന്‍ പിടിയില്‍ . റാന്നിയില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ഒളിച്ച്‌ കഴിയുകയായിരുന്ന പ്രതിയെ റാന്നി പോലീസാണ് പിടികൂടിയത്

ശനിയാഴ്ച രാത്രി ഏട്ടരയോടെയാണ് സംഭവം. നേരത്തെ വിവാഹിതയായിരുന്ന രജിത മോള്‍ അതുല്‍ സത്യനുമായി അടുപ്പത്തിലായിരുന്നു. അതുലിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് രജിത മോള്‍ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇയാള്‍ കൊലപാതകം അടക്കം മൂന്നു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments