Sunday, September 8, 2024

HomeNewsKeralaസുധാകരനും സതീശനും ഹൈക്കമാന്‍ഡിന്റെ പൂർണ പിന്തുണ

സുധാകരനും സതീശനും ഹൈക്കമാന്‍ഡിന്റെ പൂർണ പിന്തുണ

spot_img
spot_img

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിപക്ഷ നേതാവിനെതിരായ കേസിലും പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി.

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച്‌ രാഹുല്‍ രംഗത്തെത്തിയത്.

ഇരുവരുടെയും കൈ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. ഇതിന്റെ കൂടെ ‘ഭീഷണിയുടെയും പകപോക്കലിന്‍റെയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല’ എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ഇരു നേതാക്കളും ധരിപ്പിച്ചു. എല്ലാ കാര്യത്തിലും പൂർണ പിന്തുണയാണ് ഹൈക്കമാൻഡ് നേതാക്കൾക്ക് ഉറപ്പ് നൽകിയത്.

അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ സുധാകരന് എതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി നല്‍കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments