Sunday, September 8, 2024

HomeNewsKeralaജയില്‍ ഉദ്യോഗസ്ഥന് മര്‍ദനം: ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ജയില്‍ ഉദ്യോഗസ്ഥന് മര്‍ദനം: ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

spot_img
spot_img

തൃശൂര്‍: ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചതിന് ക്രിമിനല്‍ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

ആകാശിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അതിസുരക്ഷ ജയിലിലേക്ക് മാറ്റി. സ്വര്‍ണക്കടത്തും കൊലക്കേസുമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആകാശ് നേരത്തേ സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി കൂടിയാണ്. ഗുണ്ടായിസം കാരണം സി.പി.എം ആകാശിനെ കൈയൊഴിഞ്ഞിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്ലിന്റെ ഒരുഭാഗം ഉടുമുണ്ട് കെട്ടി മറച്ച്‌ത് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനമത്രെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments