Sunday, September 8, 2024

HomeNewsKeralaവിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ അടിച്ചുകൊന്നു

വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ അടിച്ചുകൊന്നു

spot_img
spot_img

തിരുവനന്തപുരം: മകളുടെ വിവാഹ പന്തലില്‍ പിതാവിനെ അടിച്ചുകൊന്നു. വര്‍ക്കല കല്ലമ്ബലത്താണ് ദാരുണമായ സംഭവം.

വടശേരിക്കോണം സ്വദേശി രാജുവാണ് മകളുടെ വിവാഹത്തലേന്ന് പന്തലില്‍ വെച്ച്‌ കൊല്ലപ്പെട്ടത്. അയല്‍വാസികളുടെ ആക്രമണത്തില്‍ ആണ് രാജു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10.30 ന് ശിവഗിരിയില്‍ രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ഇന്നലെ രാത്രി വിവാഹ വീട്ടിലെത്തിയ ജിഷ്ണുവും ജിജിനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വിവാഹ തലേന്നത്തെ ആഘോഷപാര്‍ട്ടി തീര്‍ന്നതിനു പിന്നാലെയായിരുന്നു സംഘര്‍ഷം.

കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച്‌ ആദ്യം ബഹളമുണ്ടാക്കിയ സംഘം പിന്നീട് വിവാഹവീട്ടിലേക്കെത്തുകയായിരുന്നു. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു എന്നും പിന്നീട് ഈ ബന്ധം പെണ്‍കുട്ടി അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടിയുമായി ആക്രമിക്കുകയായിരുന്നു.

രാജു തല്‍ക്ഷണം മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച്‌ അയല്‍വാസിയായ ജിഷ്ണു രണ്ട് വര്‍ഷം മുന്‍പ് എത്തിയിരുന്നെന്നും ഇത് നിരസിച്ചതിലുള്ള പകയാണ് അക്രമത്തിന് കാരണം എന്നും രാജുവിന്റെ സഹോദരിയുടെ മകളായ ഗുരുപ്രിയ പറയുന്നു.

ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് വിവാഹാലോചന വേണ്ടെന്ന് വെച്ചത് എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു. വിവാഹവീട്ടില്‍ നിന്ന് എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ജിഷ്ണുവും സംഘവും വന്നത്. 12 മണിയോടെ തങ്ങള്‍ ലൈറ്റ് ഓഫ് ചെയ്ത് കിടന്നിരുന്നു എന്നും അപ്പോഴാണ് കല്യാണ വീട്ടില്‍നിന്ന് ബഹളം കേട്ടത് എന്നും ഗുരുപ്രിയ കൂട്ടിച്ചേര്‍ത്തു.

അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവമെന്നും ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച്‌ ഫോണ്‍ കോള്‍ വന്നത് എന്നും കല്ലമ്ബലം പൊലീസ് അറിയിച്ചു.

വിദേശത്തായിരുന്ന രാജു പിന്നീട് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടില്‍ സ്ഥിര താമസമാക്കിയതായിരുന്നു. ഓട്ടോ ഡ്രൈവറാണ് രാജു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments