Sunday, September 8, 2024

HomeNewsKeralaകേരളത്തില്‍ നായകള്‍ക്കെതിരായ അക്രമം തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളത്തില്‍ നായകള്‍ക്കെതിരായ അക്രമം തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു.

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീചെര്‍സ് ആൻഡ് സ്മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.

കലാപ സമാനമായ സ്ഥിതിയിലൂടെയാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത് എന്നാണ് സംഘടനയുടെ ആരോപണം. എ ബി സി ചട്ടങ്ങള്‍ നടപ്പാക്കാൻ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments