Monday, December 23, 2024

HomeNewsKerala'ലക്ഷാധിപതികളും ചില്ലറക്കാരും'; വയനാട് മുതൽ ആറ്റിങ്ങൽ വരെ ഭൂരിപക്ഷം വന്ന വഴി

‘ലക്ഷാധിപതികളും ചില്ലറക്കാരും’; വയനാട് മുതൽ ആറ്റിങ്ങൽ വരെ ഭൂരിപക്ഷം വന്ന വഴി

spot_img
spot_img

കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയത് ഇത്തവണ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയാണ്. 3,64,422 ആണ് രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം. എന്നാൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർപ്രകാശാണ്. 1708 ആണ് അടൂർ പ്രകാശിന്റെ ഭൂരിപക്ഷം. ഒൻപത് മണ്ഡലങ്ങളിലെ ഭൂരിപക്ഷം ലക്ഷം കടന്നപ്പോൾ 8 മണ്ഡലങ്ങളാണ് പതിനായിരം കടന്നത്.

വയനാട് മണ്ഡലം ഇത്തവണയും രാഹുലിനെ കൈവിട്ടില്ല. തുടര്‍ച്ചയായ നാലാം തവണയും മണ്ഡലത്തിലെ ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതോടെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയെന്ന പേര് വയനാട് നിലനിര്‍ത്തി. 364111 വോട്ടാണ് ഇത്തവണത്തെ ലീഡ്. ശക്തമായ പ്രചാരണ പരിപാടികളുമായി നേരത്തെ മണ്ഡലത്തില്‍ സജീവമായിരുന്ന സി.പി.ഐ ദേശീയ നേതാവ് ആനിരാജയ്ക്ക് രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു.

ഉയര്‍ന്ന ഭൂരിപക്ഷമുള്ള പത്ത് മണ്ഡലങ്ങൾ

  1. വയനാട്-364422
  2. മലപ്പുറം-300118
  3. എറണാകുളം-250385
  4. പൊന്നാനി-235090
  5. കൊല്ലം-150302
  6. കോഴിക്കോട്- 146176
  7. ഇടുക്കി-133727
  8. വടകര- 114506
  9. കണ്ണൂർ-108265
  10. കാസർഗോഡ്- 93681

അതേസമയം, കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടമാണ് ഇത്തവണ ആറ്റിങ്ങലിൽ നടന്നത്. തുടക്കം മുതൽ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ജയപരാജയങ്ങൾ മാറിമറിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങൽ മണ്ഡലം അടൂർ പ്രകാശ് നിലനിർത്തി. എൽ.ഡി.എഫ്. സ്ഥാനാർഥിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് ഉയർത്തിയ കടുത്ത പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലായിരുന്നു അടൂർ പ്രകാശിന്റെ വിജയം.

കുറഞ്ഞ ഭൂരിപക്ഷമുള്ള പത്ത് മണ്ഡലങ്ങൾ

  1. ആറ്റിങ്ങൽ- 1708.
  2. മാവേലിക്കര- 9501.
  3. തിരുവനന്തപുരം-16077
  4. ആലത്തൂർ- 20111
  5. ആലപ്പുഴ- 63513
  6. ചാലക്കുടി- 63754
  7. പത്തനംതിട്ട- 66119
  8. തൃശൂർ- 74686
  9. പാലക്കാട്- 75274
  10. കോട്ടയം- 87266
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments