Monday, December 23, 2024

HomeNewsKeralaസുരേഷ് ഗോപിക്ക് തൃശൂരിൽ താമരയും തലപ്പാവും അണിയിച്ച് വമ്പൻ വരവേൽപ്പ്; വിജയപത്രം ഏറ്റുവാങ്ങി

സുരേഷ് ഗോപിക്ക് തൃശൂരിൽ താമരയും തലപ്പാവും അണിയിച്ച് വമ്പൻ വരവേൽപ്പ്; വിജയപത്രം ഏറ്റുവാങ്ങി

spot_img
spot_img

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം തൃശൂരിലെത്തിയ സുരേഷ് ​ഗോപിക്ക് വമ്പൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ബിജെപി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് തൃശൂരിൽ നടക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ​ഗോപിക്ക് അവിടെയും വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തിയത്. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര്‍ കൃഷ്ണതേജയിൽ നിന്ന് വിജയിച്ചതായുള്ള സാക്ഷ്യപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ റോഡ് ഷോ നടത്തി.മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞ്, സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. കാൽലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തുന്നത്. റോഡ് ഷോയില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ഭാരിച്ച ഒരു സ്നേഹവായ്പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റും. അഞ്ച് വർഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവർത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകൾ ഗുണം ചെയ്‌തു.

തൃശൂരിൽ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരിൽ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങൾ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും- സുരേഷ് ഗോപി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments