Friday, April 4, 2025

HomeNewsKeralaഒടുവില്‍ ആ ആഗ്രഹവും നിറവേറ്റി വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇവാന്‍ മടങ്ങി

ഒടുവില്‍ ആ ആഗ്രഹവും നിറവേറ്റി വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇവാന്‍ മടങ്ങി

spot_img
spot_img

വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇവാന്‍ മടങ്ങിയത് തന്റെ അവസാന ആഗ്രഹവും സാധിച്ചതിന്റെ സന്തോഷത്തിലാണ്. അല്ലപ്ര കുഴിയലില്‍ വീട്ടില്‍ അഖില്‍ ജോയിയുടെയും നിമ്മുവിന്‍റെയും മകനാണ് ഇവാന്‍ ജോ അഖില്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു കുട്ടിയില്‍ കണ്ടെത്തിയത്.

എന്നാലും രോഗം ഇവാന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായില്ല. ചിത്രങ്ങള്‍ വരയ്ക്കാൻ ഏറെ താത്പര്യമായിരുന്നു ഇവാന്. കാന്‍സര്‍ ബാധിച്ച് രോഗക്കിടക്കയില്‍ കിടക്കുമ്പോഴും ഇവാൻ തന്റെ ചിത്രരചന തുടർന്നു. ഇതിനിടെയിൽ സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് ഇഷ്ടപ്പെട്ട് തുടങ്ങിയ മമ്മൂട്ടിയെയും ഇവാൻ പേപ്പറിൽ‌ പകർത്തി. ഇത് പിന്നീട് മമ്മൂട്ടിയെ കാണണമെന്നും താന്‍ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണം എന്ന് ആഗ്രഹത്തിലേക്ക് എത്തി.

അങ്ങനെ കുഞ്ഞ് ആരാധകന്‍റെ ആഗ്രഹമറിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് മമ്മൂട്ടി ഇവാനെ കാണാനെത്തി. ഇവാന്‍ വരച്ച തന്‍റെ ചിത്രത്തില്‍ മമ്മൂട്ടി ഓട്ടോഗ്രാഫും നല്‍കി. കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ഇവാന്‍ മമ്മൂട്ടിയെ കണ്ടത്. ആഗ്രഹം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ ഇവാന്‍ ഈ ലോകത്തുനിന്ന് യാത്രയായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments