കണ്ണൂർ: പാവന്നൂർ മൊട്ടയിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. അഭിനവ് (21), ജോബിൻ ജിത്ത് (17), നിവേദ് (21) എന്നിവരാണ് ചീരാച്ചേരി ഇരുവാപുഴയിൽ വീണ് മരിച്ചത്.
പുഴക്കരയിൽ നിന്ന് മീൻപിടിക്കുകയായിരുന്ന വിദ്യാർത്ഥികൾ കരയിടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തി രക്ഷപ്പെട്ടു. ആകാശ് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്.