Sunday, December 22, 2024

HomeNewsKeralaബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സിന് കത്ത് നല്‍കി

ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സിന് കത്ത് നല്‍കി

spot_img
spot_img

തിരുവനന്തപുരം: മദ്യനയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് എക്സൈസ്- ടൂറിസം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ബാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്  വിജിലന്‍സിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി.

രാഷ്ട്രീയ-ഉദ്യോഗസ്ഥതലത്തില്‍ വന്‍ ഗൂഢാലോചന നടത്തിയതിന് പിന്നാലെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത സ്ഥാനീയരായ പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാനുള്ള തയാറെടുപ്പും പ്രേരണയും പ്രചോദനവും നല്‍കി ഫെഡറേഷന്‍ ഓഫ് കേരള  ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ യോഗം ചേര്‍ന്നത്. മദ്യ നയ ഭേദഗതി അജണ്ടയാക്കി 2024 മെയ് 21 ന് ബാര്‍ ഉടമകളുടെ യോഗം ടൂറിസം വകുപ്പ് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തത് ഉന്നത ഗൂഡാലോചനയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

മദ്യ നയം മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ്, ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി പണം ശേഖരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഫെഡറേഷന്‍ ഓഫ് കേരള  ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ ശബ്ദസന്ദേശം. ഉന്നതതല ഗൂഡാലോചനയും പണപ്പിരിവിന് പ്രേരിപ്പിച്ചതും പണം പിരിച്ചതും 1988 ലെ അഴിമതി നിരോധന നിയമത്തിലെ  വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ബാര്‍ കോഴ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം നടത്തി കുറ്റക്കാരായ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥന്മാര്‍, ഒത്താശ ചെയ്ത ബാര്‍ ഉടമകള്‍, ബാറുടമകളുടെ സംഘടന തുടങ്ങിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments