Sunday, December 22, 2024

HomeNewsKeralaറോഡിനു സമീപത്തെ ഓവുചാലിന്റെ അലൈന്‍മെന്റ് മന്ത്രിയുടെ ഭര്‍ത്താവ് മാറ്റിയതായി ആരോപണം

റോഡിനു സമീപത്തെ ഓവുചാലിന്റെ അലൈന്‍മെന്റ് മന്ത്രിയുടെ ഭര്‍ത്താവ് മാറ്റിയതായി ആരോപണം

spot_img
spot_img

പത്തനംതിട്ട: ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്റെ അലൈന്‍മെന്റ് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് മാറ്റഇയതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ്.

മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നുവെന്നാണ് സിപിഎം ഭരണത്തിലുള്ള കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. ജോര്‍ജ്ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ ഓടയുടെ അലൈന്‍മെന്റ് മാറിയെന്ന് ആരോപിച്ച് ഓട നിര്‍മ്മാണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും ചേര്‍ന്ന് തടഞ്ഞു. മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ആരോപിക്കുന്നു. അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ച് കൊടുമണ്ണില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

എന്നാല്‍ ഈ ആക്ഷേപംമന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് രംഗത്ത് വന്നു. കെട്ടിടം നിര്‍മിച്ചത് ഒന്നര വര്‍ഷം മുന്‍പാണെന്നും റോഡിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത് മൂന്നര വര്‍ഷം മുന്‍പാണെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു. അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് നിര്‍മ്മാണം അലൈന്‍മെന്റ് അനുസരിച്ചാണ് നടക്കുന്നതെന്നും ഓവുചാലിന്റെ വളവ് അലൈന്‍മെന്റ് പ്രകാരമെന്നും പൊതുമരാമത്ത് വകുപ്പും ് വിശദീകരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments