Saturday, September 7, 2024

HomeNewsKeralaഒ.വി. വിജയൻ സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, കെ.പി.രാമനുണ്ണിക്ക്‌ കഥാപുരസ്‌കാരം

ഒ.വി. വിജയൻ സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, കെ.പി.രാമനുണ്ണിക്ക്‌ കഥാപുരസ്‌കാരം

spot_img
spot_img

കോഴിക്കോട്: 2023-ലെ ഒ.വി. വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിക്കാണ് കഥാപുരസ്‌കാരം. നോവല്‍ പുരസ്‌കാരത്തിന് വി. ഷിനിലാലും യുവകഥാ പുരസ്‌കാരത്തിന് ജിന്‍ഷ ഗംഗയും അര്‍ഹരായി. ഹരികൃഷ്ണന്‍ തച്ചാടനാണ് യുവകഥാ പുരസ്‌കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം.

കെ.പി. രാമനുണ്ണിയുടെ ‘ശരീരദൂരം’, ‘ഹൈന്ദവം’ എന്നീ കൃതികള്‍ക്കാണ് അവാര്‍ഡ്. വി. ഷിനിലാലിന്റെ നോവല്‍ ‘124’, ജിന്‍ഷ ഗംഗ രചിച്ച ‘തേറ്റ’ എന്ന കഥയുമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഹരികൃഷ്ണന്റെ ‘പാത്തുമ്മയുടെ വീട്’ ആണ് പ്രത്യേക ജൂറി പരാമര്‍ശം നേടിയ കഥ.

കഥ, നോവല്‍ എന്നീ വിഭാഗത്തില്‍ 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും യുവകഥയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

പാലക്കാട് തസ്രാക്കില്‍ കേരള സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒ.വി. വിജയന്‍ സ്മാരകസമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments