Saturday, September 7, 2024

HomeNewsKeralaമാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

spot_img
spot_img

തൃശൂര്‍: തൃശൂരിലെ ലൂര്‍ദ് മാതാ പള്ളിയിലെ മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ് സുരേഷ് ഗോപി ലൂര്‍ദ് മാതാ പള്ളിയിലെത്തിയത്. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സുരേഷ് ഗോപി സമര്‍പ്പിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തിയാണ് പള്ളിയില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്.

മാതാവി?ന്റെ രൂപത്തില്‍ അണിയിച്ച കിരീടം അല്‍പസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു. സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയരുകയായിരുന്നു. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തില്‍ കൗണ്‍സിലര്‍ ലീല വര്‍ഗീസ് കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇത് പരിശോധിക്കാന്‍ വികാരി ഉള്‍പ്പെടെ അഞ്ചംഗ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments