Thursday, December 19, 2024

HomeNewsKeralaഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ 18കാരി ജീവനൊടുക്കിയ സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ 18കാരി ജീവനൊടുക്കിയ സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ

spot_img
spot_img

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ 18കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയി (21)യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരമാണ് പൊലീസ് ബിനോയിക്കെതിരെ കേസെടുത്തത്. ബിനോയ് പെൺകുട്ടിയുമായി നേരത്തെ സൗഹൃദത്തിൽ ആയിരുന്നു.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ ഉപദേശിച്ചു.

രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി ഈ മാസം 10ന് രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. സഹോദരൻ ഇതു കാണുകയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ച‌െയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യ‌ത്തിലാണ് പോക്‌സോ വകുപ്പ് ചുമത്തിയത്. ഇരുവരും പരിചയപ്പെട്ടത് ‌സമൂഹമാധ്യമത്തിലൂടെയായിരുന്നു എന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments